പിറവം ചെറുപുഷ്പം പള്ളിയിൽ തിരുനാൾ
1490430
Saturday, December 28, 2024 5:47 AM IST
പിറവം: ചെറുപുഷ്പം കത്തോലിക്ക പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് വികാരി ഫാ. ജോസ് തറപ്പേൽ കൊടിയേറ്റി. ഇന്ന് വൈകിട്ട് 5.30ന് ഫാ. സെബാസ്റ്റ്യൻ കണിയാംപടിയുടെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. 6.40ന് ടൗണ്‍ കുരിശു പള്ളിയിൽ ലദീഞ്ഞ്. 6.50ന് തിരുനാൾ സന്ദേശം ഫാ. എബ്രാഹം കുളമാക്കൽ.
നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10ന് ഫാ. ജോസഫ് നരിതൂക്കിലിന്റെ കാർമികത്വത്തിത്തിൽ തിരുനാൾ കുർബാന.