വേട്ടാന്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി രജത ജൂബിലി ആഘോഷം ഇന്ന്
1490429
Saturday, December 28, 2024 5:47 AM IST
കോതമംഗലം: വേട്ടാന്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ രജത ജൂബിലി ആഘോഷങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും തുടർന്ന് പൊതുസമ്മേളനവും ഉണ്ടായിരിക്കും.
ക്ലരീഷൻ സന്യാസ സഭയുടെ സെന്റ് തോമസ് പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. സിബി ഞാവള്ളികുന്നേൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ് എമരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ മുഖ്യപ്രഭാഷണം നടത്തും. വൈദികർ, സിസ്റ്റേഴ്സ്, ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോണ് എംഎൽഎ, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, ലിസി ജോസഫ്, സിബി പോൾ എന്നിവർ പ്രസംഗിക്കും.