‘ജലം ജീവിതം' അവതരിപ്പിച്ചു
1490406
Saturday, December 28, 2024 5:21 AM IST
മൂവാറ്റുപുഴ : കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്ന സന്ദേശമുയർത്തി ജലം ജീവിതം എന്ന പേരിൽ തെരുവുനാടകം അവതരിപ്പിച്ചു. നഗരസഭ സ്വകാര്യ ബസ് സ്റ്റാന്റിൽ അവതരിപ്പിച്ച നാടകം മൂവാറ്റുപുഴ നഗരസഭാംഗം ജോയ്സ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ പി. മേരി, പ്രോഗ്രാം ഓഫീസർ അനു എം. പൗലോസ്, വോളന്റിയർ സെക്രട്ടറി പി.ആർ അഹസാന എന്നിവർ പ്രസംഗിച്ചു.