'മുച്ചീട്ടുകളിക്കാരന്റെ മകൾ' ഇന്ന് അരങ്ങേറും
1490405
Saturday, December 28, 2024 5:21 AM IST
മൂവാറ്റുപുഴ : വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ പുതിയ നാടക ശൈലിയിലൂടെ ഇന്ന് വൈകുന്നേരം 6.30 ന് മൂവാറ്റുപുഴ നഗരസഭാ പാർക്കിൽ അരങ്ങേറും.
കഥാപാത്രങ്ങൾ സദസിന്റെ ഭാഗമായി മാറുന്ന 'സൈറ്റ് സ്പെസിഫിക് പെർഫോമൻസ്' എന്ന പാശ്ചാത്യ നാടക ശൈലി മൂവാറ്റുപുഴയ്ക്ക് പരിചയപ്പെടുത്തുകയാണ് മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന നാടകത്തിലൂടെ റിയൽ വ്യൂ ക്രിയേഷൻസ് ലക്ഷ്യമിടുന്നതെന്ന് നാടക സംവിധായകൻ അരുണ്‍ പറഞ്ഞു.
എൽദോസ് യോഹന്നാൻ നാടക ഭാഷ്യം നൽകി എൻ. അരുണ്‍ സംവിധാനം ചെയ്യുന്ന നാടകത്തിൽ സിനിമ - നാടക രംഗത്തെ നിരവധിപേർ അണിനിരക്കുന്നുണ്ട്. പ്രവേശനം സൗജന്യമായിരിക്കും.