ഗർഭാശയ ശസ്ത്രക്രിയയെ തുടർന്ന് വീട്ടമ്മ മരിച്ചു
1490334
Friday, December 27, 2024 11:17 PM IST
ചെറായി: ഗർഭാശയ ശസ്ത്രക്രിയയെ തുടർന്ന് വീട്ടമ്മ മരിച്ചു. സംഭവത്തെ തുടർന്ന് ഡോക്ടറുടെയും ആശുപത്രി ജീവനക്കാരുടെയും പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ മുനന്പം പോലീസിൽ പരാതി നൽകി.
ചെറായി പടിഞ്ഞാറകണ്ടത്തിൽ വീട്ടിൽ ഷിബുവിന്റെ ഭാര്യ ബിന്ദു (48) ആണ് മരിച്ചത്. 21ന് എടവനക്കാട്ടെ സ്വകാര്യ ആശുപത്രിലായിരുന്നു ശസ്ത്രക്രിയ.
പിറ്റേന്ന് രാത്രി ശക്തമായ വയറുവേദനയും നെഞ്ചുവേദനയും അനുഭവപ്പെട്ടെങ്കിലും ശരിയായ ചികിത്സ നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടർന്ന് രോഗിയെ 22ന് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 25ന് മരിച്ചു.
പരാതിയിൽ കേസെടുത്തെങ്കിലും വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം നടപടികൾ സ്വീകരിക്കുമെന്ന് മുനന്പം പോലീസ് അറിയിച്ചു. സംസ്കാരം നടത്തി. മക്കൾ: ഐശ്വര്യ, അർച്ചന. മരുമകൻ: വൈശാഖ്.