വിമാന യാത്രയ്ക്കിടെ വയോധികൻ മരിച്ചു
1490333
Friday, December 27, 2024 11:17 PM IST
ആലുവ: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നും ബഹ്റൈനിലേക്കുള്ള യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആലുവ സ്വദേശി മരിച്ചു. യുസി കോളജ് മണ്ണിൽ വീട്ടിൽ തോമസ് ഏബ്രഹാം (സിറിൾ-74) ആണ് മരിച്ചത്.
വ്യാഴാഴ്ചയാണ് സംഭവം. യാത്രയ്ക്കിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നു വിമാനം അടിയന്തരമായി മസ്കറ്റിൽ ഇറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്നു കിംസ് ആശുപത്രിയിലേക്കു മാറ്റി. ബഹ്റൈനിൽ ജോലി ചെയ്യുന്ന മകൻ നിതീഷിന്റെ അടുത്തേക്കു ഭാര്യ ലിജിനുവിനൊപ്പമാണ് പുറപ്പെട്ടത്.
ദീർഘകാലം ബഹ്റൈനിൽ ഉദ്യോഗസ്ഥനായിരുന്നു തോമസ് ഏബ്രഹാം. നാളെ രാവിലെ എട്ടിനു മൃതദേഹം വീട്ടിലെത്തിക്കും. സംസ്കാരം വൈകിട്ട് നാലിന് സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളിയിൽ. മറ്റു മക്കൾ: നിഷാന്ത് (കുവൈത്ത്), നിനീഷ് (യുകെ).