ബൈക്കിൽനിന്നു വീണു മരിച്ചു
1490332
Friday, December 27, 2024 11:17 PM IST
കോതമംഗലം: വയോധിക ബൈക്കിൽനിന്നു വീണു മരിച്ചു. വടക്കേ വെണ്ടുവഴി തോട്ടകത്ത് ശശികുമാറിന്റെ ഭാര്യ രമണി (72) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ബന്ധുവിനൊപ്പം ബൈക്കിനു പിന്നിലിരുന്നു സഞ്ചരിക്കുന്പോൾ സബ് സ്റ്റേഷൻപടി -വെണ്ടുവഴി റോഡിൽ കാളാക്കുഴി പാലത്തിനു സമീപം തെറിച്ചുവീഴുകയായിരുന്നു.
ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു 10ന് വീട്ടുവളപ്പിൽ. മക്കൾ: ജയ, ജിജി, ഷിജു. മരുമക്കൾ: സത്യൻ, വേണുഗോപാൽ, ബിജു.