വ്യാ​പാ​രി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Monday, July 8, 2024 7:14 AM IST
നെ​ടും​കു​ന്നം: ക​ട​യി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ചേ​ർ​ന്നു വ്യാ​പാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ച​ങ്ങാ​ശേ​രി-​വാ​ഴൂ​ർ റോ​ഡി​ൽ പ​ന്ത്ര​ണ്ടാം​മൈ​ലി​ൽ ഉ​ള്ള പ​താ​ലി​ൽ സ്റ്റോ​ഴ്‌​സ് ഉ​ട​മ സ​ജി​കു​മാ​റി(55) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30നാ​യി​രു​ന്നു സം​ഭ​വം.

ഇ​വ​ർ ക​ട​യ്ക്കു​ള്ളി​ൽ​വ​ച്ചും പി​ന്നീ​ട് വ​ലി​ച്ചി​റ​ക്കി റോ​ഡി​ലി​ട്ടും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്ത് അ​ടി​യേ​റ്റ സ​ജി​യു​ടെ മൂ​ന്നു പ​ല്ലു​ക​ൾ ഇ​ള​കി​പ്പോ​യി. മൂ​ക്കി​നും കൈ​ക​ൾ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു.


മു​ഖ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്നു കി​ട​ന്ന സ​ജി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും പ്ര​തി​ക​ൾ ഒ​ളി​വി​ലാ​യ​തി​നാ​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​രാ​ണ് ത​ന്നെ മ​ർ​ദി​ച്ച​തെ​ന്നും ആ​രോ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​താ​ണെ​ന്നു​മാ​ണ് സ​ജി പ​റ​യു​ന്ന​ത്.