റെയിൽവേ സ്റ്റേഷൻ: ജനവികാരമറിയിച്ച് ജനസദസ്
1459315
Sunday, October 6, 2024 6:16 AM IST
ഏറ്റുമാനൂർ: റെയിൽവേ സ്റ്റേഷന്റെ പരിമിതികളും വികസന സാധ്യതകളും ആരാഞ്ഞ് ഫ്രാൻസിസ് ജോർജ് എംപി സംഘടിപ്പിച്ച ജനസദസ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. യാത്രക്കാരെയും നാട്ടുകാരെയും പ്രതിനിധീകരിച്ച് വിവിധ സംഘടനകളും ജനപ്രതിനിധികളും പൊതു പ്രവർത്തകരും നാട്ടുകാരുമെത്തി. ക്രിയാത്മകമായ ഒട്ടേറെ നിർദ്ദേശങ്ങൾ അവർ എംപിക്ക് കൈമാറി.
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് സാധ്യമായതെല്ലാം റെയിൽവേയോട് ചേർന്നു നിന്നുകൊണ്ട് പൂർത്തീകരിക്കുമെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ജയിംസ് മുല്ലശേരി, ജി. ഗോപകുമാർ, ജയ്സൺ ജോസഫ്, ജോറോയ് പൊന്നാറ്റിൽ, ബിനു ചെങ്ങളം, ടോമി പുളിമാൻതുണ്ടം,
ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എൻ.പി. തോമസ്, ക്നാനായ കാത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ബാബു പറമ്പിടത്തുമലയിൽ, ഫ്രണ്ട്സ് ഓൺ റെയിൽസ് ഏറ്റുമാനൂർ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അജാസ് വടക്കേടം, ഏറ്റുമാനൂർ വികസന സമിതി പ്രസിഡന്റ് ബി. രാജീവ്, അതിരമ്പുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയ്സ് മൂലേക്കരി, കൊച്ചി ക്ലബ് കൺവീനർ ഡോ. അനിൽകുമാർ,
യുഡിഎഫിനു വേണ്ടി ജൂബി ഐക്കരക്കുഴി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, മനക്കപ്പാടം റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എം. മാത്യു, ജയ് റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ.എൽ. തോമസ്, മോളി ദേവസ്യ, എംജി യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് സന്ധ്യ ജി. കുറുപ്പ്,
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ ഓട്ടോറിക്ഷ യൂണിയൻ, കെഎസ്യു ഐടിഐ യൂണിറ്റിനുവേണ്ടി ഇമാൻ മിർഷാദ്, കേരള കോൺഗ്രസ് -എം നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജയിംസ് കുര്യൻ, വിവിധ പൗരസമതികളുടെ പ്രതിനികളായി ജയിംസ് തലയണക്കുഴി, രാജു കളരിക്കൻ, ജോർജ് ജോൺ തുടങ്ങിയവർ നിവേദനം നൽകി.
വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ മൈക്കിൾ ജയിംസ്, സോബിൻ തെക്കേടം, കെ.പി. ദേവസ്യ, പി.വി. മൈക്കിൾ, പ്രിൻസ് ലൂക്കോസ്, തോമസ് പുതുശേരി, സാബു പീടിയേക്കൽ, സിനു ജോൺ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന നിർദേശങ്ങൾ
വഞ്ചിനാട്, മലബാർ എക്സ്പ്രസ് ട്രെയിനുകൾക്കും നിലവിലുള്ള കായംകുളം - എറണാകുളം മമുവിനും ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കുക, റെയിൽവേ സ്റ്റേഷൻ റോഡിൽ വഴി വിളക്കുകൾ സ്ഥാപിക്കുക, ഫുട് ഓവർ ബ്രിഡ്ജിനു സമീപം ലിഫ്റ്റ് സ്ഥാപിക്കുക, സ്റ്റേഷന്റെ വടക്കുവശത്തു ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കുക,
പ്ലാറ്റ്ഫോമിൽ കുടിവെള്ളം, ശൗചാലയം എന്നിവ ക്രമീകരിക്കുക, ഏറ്റുമാനൂർ - അതിരമ്പുഴ റോഡിൽ നിന്നും പ്രവേശന കവാടം നിർമിക്കുക, റെയിൽവേ സ്റ്റേഷൻ - കാട്ടാത്തി റോഡ് സഞ്ചാര യോഗ്യമാക്കുക, പാറോലിക്കൽ, കാണക്കാരി റെയിൽവേ ഗേറ്റുകളിൽ മേൽപ്പാലം നിർമിക്കുക തുടങ്ങിയവയാണ് ജനസദസിൽ ഉയർന്ന പ്രധാന നിർദേശങ്ങൾ.