ആനത്തലവട്ടം ആനന്ദൻ തൊഴിലാളിവർഗ താത്പര്യങ്ങൾ ഉയർത്തിപ്പിച്ച നേതാവെന്ന് വൈക്കം വിശ്വൻ
1459323
Sunday, October 6, 2024 6:16 AM IST
വൈക്കം: തൊഴിലാളി വർഗ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു ആനത്തലവട്ടം ആനന്ദനെന്ന് മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വൻ. വൈക്കം താലൂക്ക് ചകിരി-കയർ വ്യവസായ തൊഴിലാളി യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ ആനത്തലവട്ടം ആനന്ദന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ വൈക്കത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം വ്യാപാര ഭവനിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന കമ്മിറ്റി അംഗം കെ.ബി.രമ അധ്യക്ഷത വഹിച്ചു. കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. ഗണേശൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.എൻ. സാലിമോൻ, കെ.ആർ. സഹജൻ, ഗീതപ്രകാശൻ,
സിഐടിയു വൈക്കം ഏരിയ സെക്രട്ടറി ടി.ജി. ബാബു, പ്രസിഡന്റ് പി. വി. പുഷ്ക്കരൻ, വൈക്കം താലൂക്ക് ചകിരി -കയർ വ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, സിപിഎം ഏരിയ കമ്മിറ്റി അംഗം പി.ഹരിദാസ്, കർഷകസംഘം തലയോലപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.വി. ഹരികുട്ടൻ തുടങ്ങിയവർ സംബന്ധിച്ചു.