ജനവാസ കേന്ദ്രത്തില്‍ പ്ലൈവുഡ് ഫാക്ടറി; നാട്ടുകാര്‍ സമരത്തിലേക്ക്
1459233
Sunday, October 6, 2024 3:59 AM IST
കുര്യനാട്: മരങ്ങാട്ടുപിള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മണിയാക്കുപാറ ഭാഗത്ത് ജനവാസമേഖലയില്‍ നിര്‍മിക്കുന്ന പ്ലൈവുഡ് ഫാക്ടറികള്‍ക്കെതിരേ നാട്ടുകാര്‍ സമരത്തിലേക്ക്. മൂന്ന് പ്ലൈവുഡ് ഫാക്ടറികളുടെ നിര്‍മാണമാണ് ആരംഭിച്ചത്. കൂടുതല്‍ ഫാക്ടറികള്‍ ആരംഭിക്കുന്നതിനായി സ്ഥലം വാങ്ങല്‍ നടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള പ്രദേശം കൂടിയാണിവിടം. പ്ലൈവുഡ് കമ്പനികളുടെ കേന്ദ്രമായ പെരുമ്പാവൂരിൽനിന്നു ശുദ്ധജല മലിനീകരണവും വായു മലിനീകരണവും മൂലം ലൈസന്‍സ് പുതുക്കാന്‍ സാധിക്കാത്ത ഫാക്ടറികളാണ് ഈ നീക്കം നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ ഫാക്ടറികളുടെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിനായി പ്രദേശവാസികള്‍ ഒന്നുചേര്‍ന്ന് അധികൃതർക്കു പരാതി നല്‍കിയിട്ടുണ്ട്.
മരങ്ങാട്ടുപിള്ളി, ഉഴവൂര്‍ പഞ്ചായത്തുകളിലെ ഇരുനൂറില്പരം കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിനും ആരോഗ്യത്തിനും ജീവനും തന്നെ ഭീഷണിയാണ്. ഇത്തരത്തിലുള്ള ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ അധികൃതർ തീരുമാനമെടുത്തു നടപ്പാക്കണമെന്ന് ആവശ്യ
പ്പെട്ടു.