വടക്കഞ്ചേരി ചെറുപുഷ്പം സ്കൂളിൽ രക്തദാന ക്യാമ്പ് നടത്തി
1459363
Sunday, October 6, 2024 7:21 AM IST
വടക്കഞ്ചേരി: ജില്ലാ ആശുപത്രി, പോൾ ബ്ലഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ "ജീവദ്യുതി' എന്ന പേരിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ചെറുപുഷ്പം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് പിടിഎ പ്രസിഡന്റ് രാജീവ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ആഗ്നൽ ഡേവിഡ്, സിസ്റ്റർ ശോഭ റോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.പി. ഷീനടീച്ചർ, പിടിഎ വൈസ് പ്രസിഡന്റ് ചാക്കോ, എംപിടിഎ പ്രസിഡന്റ് മഞ്ജു, വൈസ് പ്രസിഡന്റ് സ്നേഹപ്രിയ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മെംബർ രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.
എൻഎസ്എസ് പ്ലസ്ടു വിഭാഗം ലീഡർമാരായ എസ്. ആർദ്ര, ആതിര ബാബു, പ്ലസ് വണ്ണിലെ എൻഎസ്എസ് ലീഡർമാരായ ബി. നയന, കെ.എസ്. സ്നിയ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.