കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി യുവാക്കൾ മാതൃകയായി
1459230
Sunday, October 6, 2024 3:59 AM IST
കോരുത്തോട്: കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി യുവാക്കൾ മാതൃകയായി. കഴിഞ്ഞ ദിവസമാണ് കോരുത്തോട് പള്ളിപ്പടിയിലെ സ്കൂളിലെ അധ്യാപികയുടെ സ്വർണമാല നഷ്ടപ്പെട്ടത്. മാല നഷ്ടപ്പെട്ട വിവരം സോഷ്യൽ മീഡിയയിലൂടെ ഇവർ പ്രദേശവാസികളെ അറിയിക്കുകയും ചെയ്തു.
പിന്നീട് ഷെറിൻ, ഇയാളുടെ സുഹൃത്ത് ജെറിൻ എന്നിവർക്ക് റോഡിന്റെ വശത്തുനിന്നു മാല കളഞ്ഞു കിട്ടുകയായിരുന്നു. ഉടൻതന്നെ അധ്യാപികയെ വിവരം അറിയിക്കുകയും മാല അധ്യാപികയ്ക്ക് തിരികെ നൽകുകയുമായിരുന്നു.