കാറിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്
1459225
Sunday, October 6, 2024 3:45 AM IST
തൊടുപുഴ: കാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരുക്കേറ്റു. തെക്കുംഭാഗം തുരുത്തേൽ ടി.പി. ഷാജു(58) വിനെയാണ് സാരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ തൊടുപുഴ - ഇടുക്കി റോഡിലെ പെട്രോൾ പന്പിന് സമീപത്തെ വളവിലാണ് അപകടം.