കോ​ത​ന​ല്ലൂ​ര്‍: എം​വി​ഐ​പി ക​നാ​ലി​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ച​ത്ത പ​ന്നി​യെ ഉ​പേ​ക്ഷി​ച്ചു. കോ​ട്ട​യം - എ​റ​ണാ​കു​ളം റോ​ഡി​ന​ട​ിയി​ലൂ​ടെ ക​ട​ന്നുപോ​കു​ന്ന ക​ള​ത്തൂ​ര്‍ ക​വ​ല​യ്ക്ക് സ​മീ​പ​ത്തെ എം​വി​ഐ​പി ക​നാ​ലി​ലാ​ണ് പ​ന്നി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം 150 കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന പ​ന്നി​യു​ടെ ജ​ഡ​മാ​ണ് ക​നാ​ലി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

തു​ട​ര്‍ന്ന് വാ​ര്‍ഡ് മെം​ബ​റു​ടെ​യും ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​റു​ടെ​യും എം​വി​ഐ​പി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നാ​ട്ടു​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു പ​ന്നി​യു​ടെ ജ​ഡം പു​റ​ത്തെ​ടു​ത്ത് മ​റ​വ് ചെ​യ്തു. ഈ ​ഭാ​ഗ​ത്ത് ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ വി​ത​റി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. വേ​ന​ല്‍ രൂ​ക്ഷ​മാ​കു​മ്പോ​ള്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​നാ​ല്‍ വെ​ള്ള​മാ​ണ്. ഓ​മ​ല്ലൂ​ര്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​ഭാ​ഗ​ത്ത് എം​വി​ഐ​പി ക​നാ​ല്‍ ശു​ചീ​ക​രി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്തുവ​രു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ക​നാ​ല്‍ സം​ര​ക്ഷി​ക്കു​ക​യും ശു​ചിയായി പ​രി​പാ​ലി​ക്കാ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഇ​ത്ത​രം ഹീ​ന ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ക​നാ​ലി​ല്‍ മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ശ​ക്ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.