കേരള കോൺഗ്രസ്-എം പതാക ദിനാചരണം
1459222
Sunday, October 6, 2024 3:45 AM IST
കോട്ടയം: അറുപതാം ജന്മദിനം ഒമ്പതിനു സംസ്ഥാന വ്യാപകമായി പതാകദിനമായി കേരള കോൺഗ്രസ്-എം ആചരിക്കും. കേരളത്തിലുടനീളം ഒരേ സമയത്താണ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ദിനാചരണം നടക്കുന്നത്.
ജന്മദിനത്തോടനുബന്ധിച്ച് 10 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ കേരള കോൺഗ്രസിന്റെ സ്ഥാപകാംഗങ്ങളെയും പഴയകാല നേതാക്കളെയും പ്രാദേശികാടിസ്ഥാനത്തിൽ പൊതു പരിപാടികൾ സംഘടിപ്പിച്ച് ആദരിക്കും .
പാർട്ടി ജന്മദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഒമ്പതിനു രാവിലെ 10 ന് കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി കോട്ടയത്ത് നിർവഹിക്കുമെന്ന് ഓഫീസ് ചാർജ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് അറിയിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുക്കും.