കേരളത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം: വി.ടി. ബൽറാം
1459221
Sunday, October 6, 2024 3:45 AM IST
അതിരമ്പുഴ: കേരളത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകണമെന്ന് കെപിസിസി സെക്രട്ടറി വി.ടി. ബൽറാം. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം അതിരമ്പുഴയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി - പിണറായി രഹസ്യ ബാന്ധവം അറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ട്. കെ. സുരേന്ദ്രന്റെ കുഴൽപ്പണക്കേസിലും തെരഞ്ഞെടുപ്പു കേസിലും സുരേന്ദ്രനെ സംരക്ഷിച്ചത് രഹസ്യ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബൽറാം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. ഫിലിപ് ജോസഫ്, ജി.ഗോപകുമാർ, എം. മുരളി, ജോബിൻ ജേക്കബ്, ജോറോയി പൊന്നാറ്റിൽ, സോബിൻ തെക്കേടം, ടോമി പുളിമാൻതുണ്ടം, ജൂബി ഐക്കരക്കുഴി, ലൗലി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.