ഇടിമണ്ണിക്കൽ എഡ്ജ് ഒപ്ടിക്കൽസിന്റെ നേതൃത്വത്തിൽ ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് സൗജന്യ കണ്ണട വിതരണം
1459228
Sunday, October 6, 2024 3:59 AM IST
കാഞ്ഞിരപ്പള്ളി: സുരക്ഷിതയാത്രയ്ക്കായി കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ-ടാക്സി ഡ്രൈവർമാർക്കായി ഇടിമണ്ണിക്കൽ എഡ്ജ് ഒപ്ടിക്കൽസിന്റെ നേതൃത്വത്തിൽ സൗജന്യമായി കണ്ണട വിതരണം ചെയ്തു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
വിദഗ്ധ പരിശോധനയ്ക്കുശേഷം 106 അർഹതപ്പെട്ടവർക്കാണ് കണ്ണടകൾ കൈമാറിയത്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി എഡ്ജ് ഒപ്ടിക്കൽസ് വിവിധ ഷോറൂമുകളിലായി നിരവധി പേർക്ക് സൗജന്യമായി കണ്ണടകൾ വിതരണം നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കാഞ്ഞിരപ്പള്ളിയിലും കണ്ണട വിതരണം നടത്തിയത്.
വരുംദിവസങ്ങളിലും കൂടുതൽ ആളുകൾക്ക് കണ്ണട വിതരണം നടത്തുമെന്നും നാടിന്റെ പുരോഗതിക്കായി ഇടിമണ്ണിക്കൽ എഡ്ജ് ഒപ്ടിക്കൽസ് എന്നും നാടിന്റെ ഒപ്പമുണ്ടാകുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ഇടിമണ്ണിക്കൽ ഗ്രൂപ്പ് എംഡി ഡോ. ടോണി ജോസഫ് പറഞ്ഞു. യോഗത്തിൽ എഡ്ജ് കാഞ്ഞിരപ്പള്ളിയുടെ ഇൻ ചാർജ് മെറിമെൽ ജോർജ്, എം.ജെ. സോണി എന്നിവർ പ്രസംഗിച്ചു.