ത​ങ്ങ​ള്‍മാ​രു​ടെ ആ​ണ്ടു​നേ​ര്‍ച്ച​യ്ക്ക് ആ​യി​ര​ങ്ങ​ളെ​ത്തി
Monday, July 8, 2024 7:11 AM IST
ച​ങ്ങ​നാ​ശേ​രി: പ​ഴ​യ​പ​ള്ളി​യി​ല്‍ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ഹാ​ജി മീ​രാ വ​ലി​യു​ള്ളാ​ഹ് കു​ഞ്ഞു​ണ്ണി കോ​യ ത​ങ്ങ​ള്‍, സ​യ്യി​ദ് അ​ബൂ​ബ​ക്ക​ര്‍ ബം ​എ​ന്നി​വ​രു​ടെ സ്മ​ര​ണ നി​ല​നി​ര്‍ത്തു​ന്ന​തി​നു​ള്ള ആ​ണ്ട് നേ​ര്‍ച്ച​യി​ല്‍ ആ​യി​ര​ങ്ങ​ള്‍ പ​ങ്കാ​ളി​ക​ളാ​യി.

രാ​വി​ലെ 8.45ന് ​ദു​ആ​യോ​ടെ നേ​ര്‍ച്ച​വി​ത​ര​ണം ആ​രം​ഭി​ച്ചു. പ​ഴ​യ​പ​ള്ളി ചീ​ഫ് ഇ​മാം അ​ല്‍ഹാ​ഫി​സ് അ​ബു​ഷ​മ്മാ​സ് മൗ​ല​വി, അ​സി​സ്റ്റ​ന്റ് ഇ​മാം മു​ഹി​യി​ദീ​ന്‍ ബാ​ഖ​വി, ഷ​ബീ​ര്‍ സ​ഖാ​ഫി എ​ന്നി​വ​ര്‍ ദു​ആ​യി​ക്ക് നേ​തൃ​ത്വം ന​ല്‍കി.