വാ​ഴൂ​രി​ൽ പൂ​ക്കാ​ലം വ​ര​വാ​യി
Monday, July 8, 2024 7:11 AM IST
ക​റു​ക​ച്ചാ​ൽ: ഓ​ണ​ത്തി​ന് പൂ​ക്കാ​ല​മൊ​രു​ക്കി വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. ഓ​ണ​ത്തി​ന് ഒ​രു കു​ട​ന്ന പൂ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്ദി​പ്പൂ കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി.

ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 30 ക​ർ​ഷ​ക സം​ഘ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മു​പ്പ​തി​നാ​യി​രം തൈ​ക​ളാ​ണ് ന​ട്ട​ത്. ഓ​ണ​ത്തി​നാ​വ​ശ്യ​മാ​യ ബ​ന്ദി​പ്പൂ​ക്ക​ൾ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ​ത്ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചെ​ല​വ​ഴി​ക്കു​ന്ന​ത്. 45 ദി​വ​സം കൊ​ണ്ട് പൂ​വി​ടു​ന്ന ബ​ന്ദി ക​ർ​ഷ​ക​ർ​ക്ക് വ​രു​മാ​ന​മാ​ർ​ഗ​മാ​കും.


പ​ത്ത​നാ​ട് ഭ​ഗ​വ​തി ക്ഷേ​ത്രം, പ​ത്ത​നാ​ട് കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം, ക​ങ്ങ​ഴ മ​ഹാ​ദേ​വ ക്ഷേ​ത്രം, ഇ​ളം​കാ​വ് ഭ​ദ്ര​കാ​ളി ക്ഷേ​ത്രം തു​ട​ങ്ങി​യ ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കു വി​രി​യു​ന്ന പൂ​വ് ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ ദേ​വ ഹ​രി​തം എ​ന്ന പേ​രി​ലാ​ണ് ക​ങ്ങ​ഴ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

പ​ത്ത​നാ​ട് ദേ​വീ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി​യ ബ​ന്ദി​ക്കൃ​ഷി​യു​ടെ ന​ടീ​ൽ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത എ​സ്. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ഹേ​മ​ല​ത പ്രേം​സാ​ഗ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.