പ്രിയദർശിനി മന്ദിരത്തിനു നേരെ ആക്രമണം; ഒരാൾകൂടി അറസ്റ്റിൽ
1486302
Wednesday, December 11, 2024 8:27 AM IST
കൂത്തുപറമ്പ്: പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പറമ്പായി മാധവി നിവാസിൽ ആദർശ് (29) ആണ് അറസ്റ്റിലായത്.
പിണറായി എസ്ഐ ബാവിഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാൾ സിപിഎം അനുഭാവിയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കേസിൽ വെണ്ടുട്ടായി കനാൽക്കരയിലെ വിപിൻരാജ് അറസ്റ്റിലായിരുന്നു. കോൺഗ്രസ് ഓഫീസിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.