വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ കോൺഗ്രസ് പ്രതിഷേധം
1485387
Sunday, December 8, 2024 6:47 AM IST
കണ്ണൂർ: വൈദ്യുതി ചാർജ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്ക് മെഴുകുതിരി നല്കി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് മേൽ വൈദ്യുതി നിരക്ക് വർധനവ് ഇരുട്ടടിയാണെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. വഴി യാത്രക്കാർക്ക് മെഴുകുതിരികൾ നല്കിയായിരുന്നു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. നേതാക്കളായ രജനി രമാനന്ദ്, എ.കെ. ഷർമിള, സി. രമണി, ഉഷ അരവിന്ദ്, കെ.എൻ. പുഷ്പലത, കെ.പി വസന്ത തുടങ്ങിയവർ പ്രസംഗിച്ചു.
കരിക്കോട്ടക്കരി: അകാരണമായ വൈദ്യുതിചാർജ് വർധിപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ പകൽക്കൊള്ളക്കെതിരേ വിവിധ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കരിക്കോട്ടക്കരി ടൗണിൽ നടന്ന പരിപാടി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ചാക്കോ, പഞ്ചായത്ത് അംഗം ജോസഫ് വട്ടുകുളം, ജോയ് വടക്കേടം, ബേബി ചിറ്റേത്ത്, ഷാജു ഇടശേരി, ബിജു കുന്നുംപുറം, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിൻ തോമസ്, ജനശ്രീ ചെയർമാൻ ജോർജ് വടക്കുംകര, ജോസഫ് കാനാട്ട്, അജയ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
ഉളിക്കൽ: ഉളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ബേബി തോലനി, ബെന്നി തോമസ്, ടി.എ. ജസ്റ്റിൻ, ടോമി ജോസഫ്, റെജി ചക്കാലയ്ക്കൽ, പ്രിൻസ് പുഷ്പകുന്നേൽ, ദിലീപ് മാത്യു, ജെയ്സൺ കളരിക്കൽ എന്നിവർ നേതൃത്വം നൽകി.
അങ്ങാടിക്കടവ്: അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. നേതാക്കളായ ജയിൻസ് മാത്യു, പി.സി. ജോസ്, കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, എം.കെ. വിനോദ്, കെ.എസ്. ശ്രീകാന്ത്, സാജു നെല്ലിക്കുന്നേൽ, സണ്ണി ഒറ്റപ്ലാക്കൽ, ബിനോയി ഇഞ്ചിപ്പറമ്പിൽ, ജേക്കബ് വടക്കേമുറി, ജോണി ഒറ്റപ്ലാക്കൽ, ആഗസ്തി പാറയാനി തുടങ്ങിയവർ നേതൃത്വം നൽകി.
എടൂർ: ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടൂരിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ജോഷി പാലമറ്റം, സി.വി. ജോസഫ്, ഷിജി നടുപ്പറമ്പിൽ, അരവിന്ദൻ, എം. ലില്ലി, ജാൻസൺ, കെ.ജെ. ജോസഫ്, ബെന്നി കൊച്ചുമല, ജോസ് അന്ത്യാംകുളം, ബിജു കുറ്റിക്കാട്ടിൽ, ഹരീന്ദ്രൻ, അമൽ മാത്യു, ജിതേഷ്, ആൽവിൻ, സിബി, കെ. പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇരിട്ടി: ഇരിട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പി.കെ. ജനാർദനൻ, മണ്ഡലം പ്രസിഡന്റ് പി.എ. നസീർ, സി.കെ. ശശിധരൻ, ഷാനിദ് പുന്നാട്, സി.കെ. അർജുൻ, അലക്സ്, എം. ജനാർദനൻ, എം.സി. അബ്ദുൾ ഗഫൂർ, വി. മനോജ്കുമാർ, വി. പ്രകാശൻ, ജിജോയ് മാത്യു, പി.പി. അരുൺ, റാഷിദ് പുന്നാട്, ടി.കെ. അബ്ദുൾ റഷീദ്, ടി.ബി. രജീഷ്, എൻ. അബ്ദുൾ അസീസ്, ആർ.കെ. സുനിൽകുമാർ, കെ. ശ്രീകുമാർ, കെ. സൂറത്ത്, അശ്വന്ത്, ഷെജിൽ, ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
മട്ടന്നൂർ: മട്ടന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. കെ.വി. ജയചന്ദ്രൻ, ഒ.കെ. പ്രസാദ്, എ.കെ. രാജേഷ്, പി.വി. ധനലക്ഷ്മി, എം.വി. ചഞ്ചലാക്ഷി, എം. പ്രേമരാജൻ, ടി. ദിനേശൻ, പി. രാഘവൻ, കെ. മനീഷ്, സി. അജിത്ത് കുമാർ, കെ. ഗോവിന്ദൻ, ജിഷ്ണു പെരിയച്ചൂർ, ശ്രീനേഷ് മാവില എന്നിവർ നേതൃത്വം നൽകി.
പയ്യന്നൂർ: വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. വെള്ളൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ടി. ഹരീഷ് അധ്യക്ഷത വഹിച്ചു. വി.സി. നാരായണൻ, ഇ.പി. ശ്യാമള, കെ.എം. ഉമേശൻ, കെ.എം. വിജയൻ, മുരളീധരൻ കാര തുടങ്ങിയവർ പ്രസംഗിച്ചു.