മെഡിക്കൽ ക്യാമ്പും കാൻസർ പരിശോധനയും സംഘടിപ്പിച്ചു
1485668
Monday, December 9, 2024 7:11 AM IST
ചെന്പേരി: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) ചെമ്പേരി, പൈസക്കരി മേഖലകളുടെയും തലശേരി മലബാർ കാൻസർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും കാൻസർ പരിശോധനയും മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു.
ടിഎസ്എസ്എസ് മേഖലാ ഡയറക്ടർ ഫാ. ജോബി ചെരുവിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. മലബാർ കാൻസർ സെന്റർ ഫിസിഷ്യൻ ഡോ. ഫിനെസ് ബോധവത്കരണ ക്ലാസ് നയിച്ചു.
പൈസക്കരി മേഖല പ്രസിഡന്റ് ആന്റണി, സെക്രട്ടറി മാനുവൽ കോയിക്കൽ, പ്രോഗ്രാം മാനേജർ ലിസി ജിജി, സിസ്റ്റർ ആലീസ് മാത്യു, ചെമ്പേരി മേഖലാ സെക്രട്ടറി ജെസി തങ്കച്ചൻ, സന്തോഷ്, സിസ്റ്റർ നിഷ എന്നിവർ പ്രസംഗിച്ചു.
ജോയി പാറത്താനം, ജെയ്സൺ മേക്കലാത്ത്, സാഹിദ അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി. 160 പേർ ക്യാമ്പിൽ പങ്കെടുത്തു.