ഇ​രി​ട്ടി: 102-ാം വ​യ​സി​ൽ മ​ക​ന്‍റെ കൈ​പി​ടി​ച്ച് ക​ന്നി വി​മാ​ന​യാ​ത്ര ന​ട​ത്തി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​ന​പ്പ​ന്തി പ​ന​ക്ക​ര​യി​ലെ കാ​ട്ടൂ​ർ ജോ​സ​ഫ് എ​ന്ന പേ​പ്പു​ചേ​ട്ട​ൻ. ന​വം​ബ​ർ 29ന് ​എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന കൊ​ച്ചു​മ​ക​ന്‍റെ ക​ല്യാ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു​വ​രു​മ്പോ​ഴാ​ണ് മ​ക​ൻ മ​ത്താ​യി​ക്കൊ​പ്പം നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്ത​ത്. മേ​ഘ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ, കാ​തു തു​ള​യ്ക്കു​ന്ന ശ​ബ്ദ​ത്തോ​ടെ വ​ലി​യ പ​ക്ഷി​യെ​പ്പോ​ലെ സ​ഞ്ച​രി​ക്കു​ന്ന വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്ത​പ്പോ​ൾ യാ​തൊ​രു ഭ​യ​വും തോ​ന്നി​യി​ല്ലെ​ന്ന് പേ​പ്പു​ചേ​ട്ട​ൻ പ​റ​യു​ന്നു.

വി​മാ​ന​ത്തി​ന്‍റെ സൈ​ഡ് സീ​റ്റി​ലി​രു​ന്ന് ജാ​ല​ക​ത്തി​ലൂ​ടെ ക​ണ്ട കാ​ഴ്ച​ക​ൾ വി​വ​രി​ക്കു​മ്പോ​ൾ 102-ലും ​കു​ട്ടി​ത്തം വി​ട്ടു​മാ​റാ​ത്ത ഓ​ർ​മ​ക​ളു​ടെ വേ​ലി​യേ​റ്റം ത​ന്നെ​യാ​യി​രു​ന്നു. വി​മാ​ന​യാ​ത്ര​യെ​ക്കാ​ൾ അ​ദ്ദേ​ഹ​ത്തെ അ​തി​ശ​യ​പ്പെ​ടു​ത്തി​യ​ത് വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലെ വൃ​ത്തി​യും വെ​ടി​പ്പും മ​നോ​ഹാ​രി​ത​യും സൗ​ക​ര്യ​ങ്ങ​ളു​മാ​ണ്. മ​ക​ന്‍റെ കൈ​പി​ടി​ച്ച്, യാ​തൊ​രു പ​രി​ഭ്ര​മ​വു​മി​ല്ലാ​തെ എ​സ്ക​ലേ​റ്റ​റി​ൽ ക​യ​റി​യ പേ​പ്പു​ചേ​ട്ട​ൻ യു​വാ​ക്ക​ൾ​ക്ക് പോ​ലും വൈ​ബാ​യി​രു​ന്നു.

1946 ലാ​ണ് അ​പ്പ​നും അ​മ്മ​യും സ​ഹോ​ദ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന കാ​ട്ടൂ​ർ കു​ടും​ബം കോ​ട്ട​യം രാ​മ​പു​ര​ത്തു​നി​ന്ന് ആ​ന​പ്പ​ന്തി​യി​ലെ പ​ന​ക്ക​ര​യി​ൽ എ​ത്തി​യ​ത്. പ​ഴ​യ ത​ല​മു​റ​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് പേ​പ്പു​ചേ​ട്ട​ൻ മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് 101-ാം ജ​ന്മ​ദി​നം എം​എ​ൽ​എ അ​ട​ക്ക​മു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ച​ത്.

കേ​ൾ​വി​ക്ക് അ​ല്പം കു​റ​വു​ണ്ട​ന്ന് ഒ​ഴി​ച്ചാ​ൽ മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും പേ​പ്പു ചേ​ട്ട​നി​ല്ല. ചെ​റു​പ്പ​ത്തി​ൽ മ​ര​ത്തി​ന്‍റെ ശി​ഖ​രം ഇ​റ​ക്കു​ന്ന​തി​നി​ടെ ക​മ്പു​കൊ​ണ്ട് ഇ​ട​തു​ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ത് ഇ​പ്പോ​ഴും തീ​രാ​വേ​ദ​നാ​യ​ണ്. കൃ​ത്യ​മാ​യ ഭ​ക്ഷ​ണ​ശീ​ലം, ഉ​റ​ക്കം തു​ട​ങ്ങി പ​ല ചി​ട്ട​ക​ളും ജീ​വി​ത​ത്തി​ൽ പാ​ലി​ക്കു​ന്ന​താ​ണ് ആ​രോ​ഗ്യ​ത്തി​ന്‍റെ ര​ഹ​സ്യ​ം.