വിദ്യാർഥി പുഴയിൽ വീണു മരിച്ചു
1485984
Tuesday, December 10, 2024 10:23 PM IST
മാതമംഗലം: പെരുവാമ്പയിൽ ദർസ് വിദ്യാർഥി പുഴയിൽ വീണു മരിച്ചു. കാസർഗോഡ് ചട്ടഞ്ചാൽ കോളിയടുക്കം സ്വദേശി മുഹമ്മദ് റമീസ് (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.
പെരുവാമ്പ പുതിയവയൽ പുഴയിൽ മൂന്നു കൂട്ടുകാരോടൊത്ത് കുളിക്കാൻ ഇറങ്ങിയ റമീസ് ചുഴിയിൽ അകപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പെരുവാമ്പ ഹുമൈറിയ ടൗൺ മസ്ജിദിന്റെ കീഴിലുള്ള ഹുമൈദിയ്യ ദർസ് വിദ്യാർഥിയാണ്.
അബൂബക്കർ -റാബിയ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് ഷഹബാൻ റബീഅ്, മുഹമ്മദ് നബീൽ. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.