ഉ​ളി​ക്ക​ൽ: കോ​ക്കാ​ട് ക​ണി​യാ​ർ​വ​യ​ൽ റൂ​ട്ടി​ൽ സ്കൂ​ട്ട​ർ ഓ​ട്ടോ​റി​ക്ഷ​യ്ക്കു പി​ന്നി​ൽ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. കോ​ടാ​പ​റ​മ്പ് മ​ഖാം റോ​ഡ് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. താ​യ്കു​ണ്ടം സ്വ​ദേ​ശി ജി​ബി​നാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ജി​ബി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.