ചെറുപുഴ ജേസീസ് ഭാരവാഹികൾ ചുമതലയേറ്റു
1486283
Wednesday, December 11, 2024 8:20 AM IST
ചെറുപുഴ: ചെറുപുഴ ജേസീസ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ജെസിഐ മുന്‍ നാഷണല്‍ പ്രസിഡന്റ് എ.വി. വാമനകുമാര്‍ ഉദ്ഘാടനം ചെയ്തു. ജിഷ്ണു രാജൻ അധ്യക്ഷത വഹിച്ചു.
സോണ്‍ പ്രസിഡന്റ് ജെസില്‍ ജയന് പ്രഭാഷണം നടത്തി. പ്രോഗ്രാം ഡയറക്ടർ കെ.എ. ഷോജി, ഡോ. നിഖില്‍ ജോണ്‍, ജോജിന്‍ ജോസഫ്, ജിന്റോ ജോയ്, ഡയസ് എം. ജയിംസ്, ടി.ജെ. അഫ്സൽ, ജിജോ ജേക്കബ്, പി.ആർ. രഞ്ജിത്ത്, നിപിന് സ്റ്റാനി, എബിന് ജോസഫ്, സൂരജ് സുഭാഷ്, എൻ.എസ്. സന്തോഷ്,ടി.സി. റോബിന് എന്നിവർ പ്രസംഗിച്ചു. വിവിധ അവാര്‍ഡുകളും മികച്ച തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഭാരവാഹികൾ: ഡോ. മുഹമ്മദ് നിസാബ്-പ്രസിഡന്റ്, സച്ചിൻ കെ. മാത്യു-സെക്രട്ടറി, ഷെബിൻ ഏബ്രഹാം-ട്രഷറർ.