ഭിന്നശേഷി വാരാചരണ സമാപനം
1485792
Tuesday, December 10, 2024 6:02 AM IST
ശ്രീകണ്ഠപുരം: സമഗ്രശിക്ഷ കേരളം ഇരിക്കൂർ ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ സമാപനവും രക്ഷിതാക്കൾക്കുള്ള തൊഴിൽ പരിശീലനത്തിന്റെ ഉദ്ഘാടനവും നടന്നു. സമഗ്രശിക്ഷാ കേരളം കണ്ണൂർ ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ ഇ.സി. വിനോദ് ഉദ്ഘാടനം നിർവഹിച്ചു.
രക്ഷിതാക്കൾക്കുള്ള തയ്യൽ പരിശീലനമാണ് ഇരിക്കൂർ ബിആർസി ഹാളിൽ സംഘടിപ്പിച്ചത്. ബിപിസി ടി.വി.ഒ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ മുഖ്യാതിഥിയായി. പഴയങ്ങാടി ഗവ. യുപി സ്കൂൾ മുഖ്യാധ്യാപകൻ അരവിന്ദാക്ഷൻ, സ്റ്റാഫ് സെക്രട്ടറി ഇ.പി. അഖിൽ, സിആർസി കോ-ഓർഡിനേറ്റർ ടി.പി. അനുഷിമ, സ്പെഷൽ എഡ്യൂക്കേറ്റർ റെമി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.