എഡ്വിൻ മാത്യു പുരുഷവിഭാഗം വ്യക്തിഗത ചാമ്പ്യൻ
1485655
Monday, December 9, 2024 7:11 AM IST
ധർമശാല: 400, 800 മീറ്റർ ഓട്ടത്തിലും 4 x 400 മീറ്റർ റിലേയിലും സ്വർണം നേടിയാണ് കണ്ണൂർ എസ്എൻ കോളജിലെ എഡ്വിൻ മാത്യു വ്യക്തിഗത ചാമ്പ്യനായത്.
വയനാട് ആനപ്പാറ സ്പോർട്സ് അക്കാദമിയിലെ കായികപരിശീലകൻ ഷിജിൻ തിരൂരിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. വയനാട് പടിഞ്ഞാറെത്തറ സ്വദേശി സജി- ബിന്ദു ദന്പതികളുടെ മകനാണ്.
ഡെൽന ഫിലിപ്പ്
വനിതാ വിഭാഗം
വ്യക്തിഗത ചാമ്പ്യൻ
ധർമശാല: 100, 400 മീറ്റർ ഹർഡിൽസിലും , 4 x 400 മീറ്റർ റിലേയിലും സ്വർണം നേടി ബ്രണ്ണൻ കോളജിലെ ഡെൽന ഫിലിപ്പ് വനിത വിഭാഗം വ്യക്തിഗത ചാമ്പ്യനായി.
കായികപരിശീലകൻ ജോസ് മാത്യുവിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. ചെറുപുഴ കടുമേനി സ്വദേശി ഫിലിപ്പ് - ബീന ദമ്പതികളുടെ മകളാണ്.