നിയന്ത്രണംവിട്ട കാർ കടയിലേക്കു പാഞ്ഞുകയറി സ്ത്രീക്ക് പരിക്ക്
1486298
Wednesday, December 11, 2024 8:20 AM IST
കൂത്തുപറമ്പ്: ചക്കരക്കല്ലില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്കു പറഞ്ഞു കയറി സ്ത്രീക്ക് പരിക്കേറ്റു. ഇരിവേരി ആര്‍വി മെട്ട മുക്കിലെപീടികയിൽ ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. കടയില്‍ റൊട്ടി വിതരണം ചെയ്യാനെത്തിയ സ്ത്രീക്കാണു പരിക്കേറ്റത്.
മൂന്നുപെരിയ ഭാഗത്തു നിന്ന് ചക്കരക്കല്‍ ഭാഗത്തേക്കു വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ സത്രീയെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാറോടിച്ച ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചക്കരക്കല്‍ പോലീസ് സ്ഥലത്തെത്തി. ഉച്ചസമയമായതിനാല്‍ കടയില്‍ കൂടുതല്‍ പേര് ഇല്ലാത്തതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്.