തുളിച്ചേരിയിൽ സൂപ്പർ മാർക്കറ്റിൽ തീപിടിത്തം
1486291
Wednesday, December 11, 2024 8:20 AM IST
കണ്ണൂർ: തുളിച്ചേരിയിൽ സൂപ്പർ മാർക്കറ്റിൽ തീപിടിത്തം. ഇന്നലെ രാവിലെ 10നായിരുന്നു സംഭവം. തളാപ്പ് തുളിച്ചേരി കരിമ്പിൻ തോട്ടത്തിന് സമീപത്തെ പി.കെ. പവൻ കുമാറിന്റെ ഉടമസ്ഥതയിലുള്ള ഡോർ ടു ഡോർ സൂപ്പർ മാർക്കറ്റിൽ തീപിടിത്തമുണ്ടായത്.
സ്ഥാപനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് പരിസരവാസികൾ സ്ഥാപന ഉടമയെ വിവരമറിയിക്കുകയായിരുന്നു. കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. സ്ഥാപനത്തിലെ കംപ്യൂട്ടറും പലചരക്ക് സാധനങ്ങളും ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ടൗൺ പോലീസും സ്ഥലത്തെത്തിയിരുന്നു.