കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ച സമ്പദ്ഘടനയെ ബാധിക്കും: ജോസ് പൂമല
1486295
Wednesday, December 11, 2024 8:20 AM IST
കൂത്തുപറമ്പ്: റബറിന്റെയും കശുവണ്ടിയുടെയും കുരുമുളകിന്റെയും വില തകർച്ച കേരളത്തിലെ സമ്പദ്ഘടനയെ പിന്നോട്ട് തള്ളാൻ കാരണമാകുമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല. റബറിനും കശുവണ്ടിക്കും 250 രൂപ വില നിശ്ചയിച്ച് സർക്കാർ ഇൻസെന്റീവ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് കോളയാട് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യ മൃഗശല്യവും അമിതമായ കൂലിച്ചെലവും വളത്തിന്റെ വിലവർധനവും കാരണം കൃഷി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത രീതിയിൽ കർഷകർ ബുദ്ധിമുട്ടുകയാണെന്നും ഇത് പരിഹരിക്കാൻ സർക്കാർ കർഷകരെ സഹായിക്കാൻ തയാറാകണമെന്ന് മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.
കോളയാട് മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബാലൻ പൊറോറ, വി. സുകുമാരൻ, കെ. രാജൻ, വിൻസി കട്ടക്കയം, മനോജ്, മധു കോട്ടായി എന്നിവർ പ്രസംഗിച്ചു.