കേരള കോൺഗ്രസ്-എമ്മിൽ കൂട്ടരാജി; പാർട്ടി വിട്ടവർ പി.ജെ. ജോസഫിനൊപ്പം
1486282
Wednesday, December 11, 2024 8:20 AM IST
ആലക്കോട്: കേരള കോൺഗ്രസ്-എമ്മിലെ ഒരു വിഭാഗം ആളുകൾ രാജിവച്ച് കേരള കോൺഗ്രസിൽ വിഭാഗത്തിൽ ചേർന്നു. ദീർഘകാലം കേരള കോൺഗ്രസ്-എം ആലക്കോട് മണ്ഡലം പ്രസിഡന്റായിരുന്ന ഡെന്നീസ് വാഴപ്പള്ളിയും, ജില്ലാ കമ്മിറ്റി അംഗവും ഇരിക്കൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്ന അപ്പച്ചൻ തെക്കേമല എന്നിവരുടെ നേതൃത്വത്തിൽ 30 പേരാണ് പാർട്ടി വിട്ട് കേരള കോൺഗ്രസിൽ ചേർന്നത്.
നെല്ലിപ്പാറ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ സംസ്ഥാന ഹൈപ്പർ കമ്മിറ്റി അംഗവും ഐടി ആൻഡ് പ്രഫഷണൽ സംസ്ഥാന പ്രസിഡന്റുമായ അപു ജോൺ ജോസഫ് മെംബർഷിപ്പ് നല്കി സ്വീകരിച്ചു.
സാബു മണിമല, കെ.എ. ഫിലിപ്പ്, റോജസ് സെബാസ്റ്റ്യൻ, ജോസഫ് മുള്ളൻമട, കെ.വി. കണ്ണൻ, ജോൺ ജോസഫ്, ജോർജ് കാനാട്ട് തുടങ്ങിവർ പങ്കെടുത്തു.