നഗരസഭാ ഓഫീസിലേക്ക് ചണബാഗുകൾ നിർമിച്ചുനൽകി
1485664
Monday, December 9, 2024 7:11 AM IST
ഇരിട്ടി: ഹരിതവത്കരണ പരിപാടിയുടെ ഭാഗമായി ഇരിട്ടി നഗരസഭാ ഓഫീസിലേക്ക് ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ചണനാരുകൾ കൊണ്ട് ബാഗുകൾ നിർമിച്ചു നൽകി. ഓഫീസ് ബാഗിന്റെ വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു.
വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. നഗരസഭയുടെ എല്ലാ ഓഫീസിലും പുതുവത്സരത്തിൽ ചണബാഗുകൾ വിതരണം ചെയ്യും. നഗരസഭയിൽ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻഎസ്എസ് പ്രവർത്തകർ ചണബാഗുൾ നിർമിച്ചു നൽകുന്നത്.
പ്രിൻസിപ്പൽ സുജേഷ് ബാബു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. സിബി, പിടിഎ പ്രസിഡന്റ് ആർ. ഷൈജു, ഹരിത മിഷൻ റിസോഴ്സ് പേഴ്സൺ ജയപ്രകാശൻ പന്തക്ക, ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ,അധ്യാപകരായ കെ.ജെ. ബിൻസി, ബെൻസി രാജ് എന്നിവർ പങ്കെടുത്തു.