പയ്യാവൂർ ബസ്സ്റ്റാൻഡിൽ കുഴി
1485794
Tuesday, December 10, 2024 6:02 AM IST
പയ്യാവൂർ: പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്ന ഭാഗത്തും നിർത്തിയിടുന്ന ട്രാക്കിലും മെറ്റലുകൾ ഇളകി കുഴി രൂപപ്പെട്ടു. മാനന്തവാടി, മംഗളൂരു, കണ്ണൂർ, ഇരിക്കൂർ, തളിപ്പറമ്പ്, ഇരിട്ടി, കൊട്ടിയൂർ, പാണത്തൂർ, ശ്രീകണ്ഠപുരം, തലശേരി, ചന്ദനക്കാംപാറ, കുന്നത്തുർപാടി ഉൾപ്പെടെ ദിവസേന 40 ലധികം ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡ് ആണിത്. മാസങ്ങളായി ബസ് സ്റ്റാൻഡിലെ ഹൈ മാസ്റ്റ് ലൈറ്റും കത്താറില്ല. താത്ക്കാലിക വെളിച്ചത്തിലാണ് ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം.