കരോൾഗാന മത്സരം സംഘടിപ്പിച്ചു
1486296
Wednesday, December 11, 2024 8:20 AM IST
കൂത്തുപറമ്പ്: മോൺ. മാത്യു എം. ചാലിന്റെ അനുസ്മരണാർഥം നിർമലഗിരി കോളജിൽ കരോൾ ഗാന മത്സരം ഗ്ലോറിയ 2.0 സംഘടിപ്പിച്ചു. കോളജ് ബര്‍സാർ റവ. ഡോ. തോമസ് കൊച്ചു കരോട്ട് ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥാപനങ്ങളിൽ നിന്നും ഇടവകകളിൽ നിന്നുമുള്ള മത്സരാർഥികൾ പങ്കെടുത്തു.
പേരാവൂർ സെന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി, സെന്റ് ഫുസ്കോ ചർച്ച് പൂമ്പറമ്പ്, നിർമലഗിരി കോളജ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
തലശേരി അതിരൂപത വികാരി ജനറാളും കോളജ് മാനേജറുമായ മോൺ. ആന്റണി മുതുകുന്നേൽ ക്രിസ്മസ് സന്ദേശം നൽകി. അദ്ദേഹം സമ്മാനാർഹരായവർക്ക് കാഷ് പ്രൈസുകളും വിതരണം ചെയ്തു.