ബോൺ നതാലെ ക്രിസ്മസ് സന്ദേശ റാലി നടത്തി
1485660
Monday, December 9, 2024 7:11 AM IST
കൊളക്കാട്: ക്രിസ്മസിന്റെ വരവറിയിച്ചുകൊണ്ട് പേരാവൂർ മേഖലയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സംയുക്തമായി നടത്തിയ മെഗാ ക്രിസ്മസ് സംഗമം ബോൺ നതാലെ സംഘടിപ്പിച്ചു. സെന്റ് തോമസ് തീർഥാടന ദേവാലയ അങ്കണത്തിൽ നിന്നും ആരംഭിച്ച ക്രിസ്മസ് സന്ദേശ റാലി കൊളക്കാട് ടൗൺചുറ്റി സാന്തോം ഹൈസ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, സണ്ണി ജോസഫ് എംഎൽഎ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയം ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറിയിൽ, കൊളക്കാട് സെന്റ് തോമസ് തീർഥാടന ദേവാലയ വികാരി ഫാ. തോമസ് പട്ടാകുളം, എസ്എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. ട്രീസാ പാലക്കൽ, വാർഡ് മെംബർ സുരഭി റിജോ എന്നിവർ പ്രസംഗിച്ചു.
വിവിധ ഇടവകകളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി