എക്സൈസ് ക്രിസ്മസ് -പുതുവർഷ സ്പെഷൽ ഡ്രൈവ് തുടങ്ങി
1485784
Tuesday, December 10, 2024 6:02 AM IST
ഇരിട്ടി: എക്സൈസിന്റെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവർഷ സ്പെഷൽ ഡ്രൈവ് തുടങ്ങി.കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ കർണാടകയിൽ നിന്ന് എത്തുന്ന വാഹനങ്ങൾ ശക്തമായ പരിശോധനക്ക് ശേഷമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്. ഏഴ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളിലായി ചെക്പോസ്റ്റ് 24 മണിക്കൂറും പരിശോധന നടത്തുന്നത്.
ആദ്യ ദിവസം രണ്ട് ഷിഫ്റ്റുകളായി 150 ഓളം വാഹനങ്ങൾ പരിശോധിച്ചു.
വാഹന പരിശോധന കൂടാതെ വാഹനത്തിന്റെ നമ്പർ ഡ്രൈവറുടെ പേര് ഫോൺ നമ്പർ തുടങ്ങിയവയും ചെക്പോസ്റ്റിൽ ശേഖരിക്കുന്നുണ്ട്. സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല കൺട്രോൾ റൂം ആരംഭിച്ചു. മട്ടന്നൂരിൽ പ്രവർത്തിക്കുന്ന ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കൺട്രോൾ റൂമിന് കീഴിൽ ഇരിട്ടി താലൂക്ക് പരിധിയിൽ മട്ടന്നൂർ, ഇരട്ടി,പേരാവൂർ എന്നീ റേഞ്ച് ഓഫീസുകളിലായി 24 മണിക്കൂർ പ്രവർത്തിക്കുന്ന പെട്രോളിംഗ് ടീം ഉണ്ടായിരിക്കും .
കൺട്രോൾ റൂം ആരംഭിച്ചു
മട്ടന്നൂർ: എക്സൈസ് വകുപ്പ് ആരംഭിച്ച സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല കൺട്രോൾ റൂം ആരംഭിച്ചു. മട്ടന്നൂരിൽ പ്രവർത്തിക്കുന്ന ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
വിവരങ്ങൾ അറിയിക്കുന്നതിനുള്ള നമ്പറുകൾ
1, ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് -04902472205 സർക്കിൾ ഇൻസ്പെക്ടർ 9400068959.
2, എക്സൈസ് റേഞ്ച് ഓഫീസ് മട്ടന്നൂർ- 04902473660- എക്സൈസ് ഇൻസ്പെക്ടർ- 9400069709.
3, എക്സൈസ് റേഞ്ച് ഓഫീസ് പേരാവൂർ-04903446800,എക്സൈസ് ഇൻസ്പെക്ടർ- 9400069708.
4, എക്സൈസ് റേഞ്ച് ഓഫീസ് ഇരിട്ടി-04902494666 എക്സൈസ് ഇൻസ്പെക്ടർ- 9400069710.
5, എക്സൈസ് ചെക്ക് പോസ്റ്റ് കൂട്ടുപുഴ-04902421441 എക്സൈസ് ഇൻസ്പെക്ടർ- 9400069713.