ദിവ്യകാരുണ്യ കോൺഗ്രസ്: ബൈക്ക് റാലി നടത്തി
1485395
Sunday, December 8, 2024 6:47 AM IST
ചെറുപുഴ: ചിറ്റാരിക്കാൽ തോമാപുരത്ത് 11 മുതൽ 14 വരെ നടക്കുന്ന തലശേരി അതിരൂപത ദിവ്യകാരുണ്യ കോൺഗ്രസിന്റെ മുന്നോടിയായി വിളംബര ബൈക്ക് റാലി നടത്തി.
ചെറുപുഴ, തോമാപുരം, മാലോം, വെള്ളരിക്കുണ്ട് ഫൊറോനകളിൽ നിന്നാരംഭിച്ച ബൈക്ക് വിളംബര റാലി ദിവ്യകാരുണ്യനഗറിൽ സമാപിച്ചു. തുടർന്നു നടന്ന യോഗത്തിൽ ദിവ്യകാരുണ്യ കോൺഗ്രസ് ജനറൽ കൺവീനർ ഫാ. മാണി മേൽവെട്ടം, അസിസ്റ്റന്റ് വികാരി ഫാ. ആൽബിൻ തെങ്ങുംപള്ളിൽ, ഡീക്കൻ ഏബൽ ജോസ് എന്നിവൻ പ്രസംഗിച്ചു.
ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നിന്നും കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ ബൈക്ക് വിളംബര റാലിയുടെ ഫ്ലാഗ് ഓഫ് അസിസ്റ്റന്റ് വികാരി ഫാ. വെയിൽസ് കോട്ടുചേരാടിയിൽ നിർവഹിച്ചു. കെസിവൈഎം ചെറുപുഴ ഫൊറോനാ പ്രസിഡന്റ് സിജോ പന്നാംപാറ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് കോയിപ്പുറം, ഫാ. ആന്റണി മറ്റകൊട്ടിൽ, അഖിൽ നെല്ലിക്കൽ, ജോബിൻ പള്ളിക്കുന്നേൽ, ഷെറിൻ പാലക്കൽ, ക്ലിൻസ് കുറ്റിയത്ത്, ഷെർലിറ്റ് ജോസഫ്, സോന ചവണിയാങ്കൽ, എബിൻ മൂലേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.