ക്രിസ്മസ്-ന്യൂ ഇയർ എക്സൈസ് സ്പെഷൽ ഡ്രൈവ് ഇന്നു മുതൽ
1485658
Monday, December 9, 2024 7:11 AM IST
ഇരിട്ടി: ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളുടെ മറവിൽ മദ്യം മയക്കു മരുന്ന് കടത്തുന്നത് തടയാൻ എക്സൈസ് നടത്തുന്ന സ്പെഷൽ ഡ്രൈവ് ഇന്നാരംഭിക്കും. ജനുവരി നാലു വരെ കർശന പരിശോധന നടത്തും. ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ട്രാൻസ്പോർട് ബസുകൾ, ടുറിസ്റ്റ് ബസുകൾ എന്നിവയും വിവിധ കേന്ദ്രങ്ങളിലും പരിശോധന നടത്തും. അന്തർ സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ നേരത്തെ തന്നെ പരിശോധന കർശനമാക്കിയിട്ടുണ്ട്.
രണ്ടുദിവസങ്ങളിലായി ചെറുതും വലുതുമായ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാത്ത 40 ലക്ഷം രൂപ പിടികൂടിയിരുന്നു. കൂടാതെ കാറിൽ എംഡിഎംഎ കടത്തുകയായിരുന്ന രണ്ടു യുവാക്കളെയും പിടികൂടിയിരുന്നു. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ മൂന്ന് ഷിഫ്റ്റുകളിലായി മുഴുവൻ സമയവും പരിശോധന നടത്തി വരികയാണ്.