മുറിച്ചുമാറ്റിയ മരച്ചില്ലകൾ റോഡരികിൽ ഉപേക്ഷിച്ചതിൽ പ്രതിഷേധം
1485790
Tuesday, December 10, 2024 6:02 AM IST
പെരുമ്പടവ്: പെരുമ്പടവ് ടൗണിലെ മുറിച്ച തണൽ മരത്തിന്റെ മുറിച്ചുമാറ്റിയ ചില്ലകൾ റോഡരികിൽ ഉപേക്ഷിച്ചതിൽ പ്രതിഷേധം.
അര കിലോമീറ്ററോളം ദൂരത്തിലാണ് റോഡരികിൽ മരച്ചില്ലകൾ കൂട്ടി ഇട്ടിരിക്കുന്നത്. ഓവുചാലിനോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്നതിനാൽ മഴയത്ത് മഴവെള്ളം ഒഴുകിപ്പോകുന്നതുപോലും റോഡിലൂടെയാണ്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ആഴ്ചകൾ പിന്നിട്ടിട്ടും ഈ മരച്ചില്ലകൾ റോഡരികിൽ നിന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ നീക്കം ചെയ്യാത്തതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.