എ​ട​ക്കോം: എ​ട​ക്കോം പ​ള്ളി​ക്ക് സ​മീ​പം മ​രം ക​യ​റ്റി വ​ന്ന പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞു.
ഡ്രൈ​വ​റും സ​ഹാ​യി​യും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ശേ​ഷം ഈ ​മേ​ഖ​ല​യി​ൽ അ​പ​ക​ടം പ​തി​വാ​ണെ​ന്നും അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​മാ​ണ് കാ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

വാ​ഹ​ന​ങ്ങ​ൾ അ​മി​ത ഭാ​രം ക​യ​റ്റു​ന്ന​തും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ട്.