ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും നടത്തി
1485789
Tuesday, December 10, 2024 6:02 AM IST
കരുണാപുരം: വായാട്ടുപറന്പ് ഫൊറോനയുടെ ആഭിമുഖ്യത്തിൽ കരുണാപുരം സെന്റ് ജൂഡ് പള്ളിയിൽ ദിവ്യകാരുണ്യവർഷം പ്രമാണിച്ച് ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും നടത്തി. പ്രദക്ഷിണത്തിന്റെ സമാപനത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ദിവ്യകാരുണ്യ സന്ദേശവും ആശീർവാദവും നൽകി. ഈ കാലഘട്ടത്തിൽ വിശുദ്ധ കുർബാനയിൽ അധിഷ്ഠിതമായിരിക്കണം ക്രൈസ്തവ ജീവിതമെന്ന് ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.
ശുശ്രൂഷകൾക്ക് ഫൊറോന വികാരി ഫാ. തോമസ് തെങ്ങുംപള്ളിൽ, ഇടവക വികാരി ഫാ. ജോസഫ് ഒറ്റപ്ലാക്കൽ, എച്ച്ജിഎൻ സെമിനാരി റെക്ടർ ഫാ. ആന്റണി അന്പാട്ട് എന്നിവർ നേതൃത്വം നൽകി.