മൂന്നു മാസത്തിനുള്ളിൽ റോഡിൽ പൊലിഞ്ഞത് 38 ജീവനുകൾ
1485389
Sunday, December 8, 2024 6:47 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: മൂന്നു മാസത്തിനിടെ 38 പേരുടെ ജീവനാണ് ജില്ലയിൽ വാഹനാപകടത്തിൽ പൊലിഞ്ഞത്. ഏറ്റവും കൂടുതൽ ജീവൻ റോഡിൽ നഷ്ടമായത് ഒക്ടോബറിലാണ്. 15 പേരാണ് അപകടമരണത്തിനിരയായത്. അപകടങ്ങളിൽ ഏറിയ പങ്കും ഇരുചക്രവാഹനങ്ങളാണ്.
മദ്യപിച്ച് വാഹനമോടിച്ചതും അശ്രദ്ധമായി വാഹനമോടിച്ചതുമാണ് റോഡിൽ ജീവൻ പൊലിയാൻ കാരണമായി മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഒക്ടോബറിൽ 256 അപകടങ്ങളിൽ 299 പേർക്ക് പരിക്കേൽക്കുകയും 15 ജീവൻ പൊലിയുകയും ചെയ്തു.
സെപ്റ്റംബർ, നവംബർ മാസങ്ങളിൽ അപകടങ്ങളുടെ എണ്ണം താരതമ്യം നിലനിർത്തി. സെപ്റ്റംബറിൽ 245 അപകടങ്ങളുണ്ടായപ്പോൾ നവംബറിൽ 247 അപകടങ്ങളാണ് മോട്ടോർ വാഹനവകുപ്പിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
സെപ്റ്റംബർ 285 പേർക്ക് പരിക്കേൽക്കുകയും 10 പേർ മരിക്കുകയും ചെയ്തു. നവംബറിൽ 202 പേർക്ക് പരിക്കേൽക്കുകയും 13 ജീവനുകൾ പൊലിയുകയും ചെയ്തു.
റബറൈസ്ഡ് ടാറിംഗ് അപകടത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡിസംബർ മാസം ആരംഭിച്ചപ്പോൾ തന്നെ അപകടങ്ങളുടെയും മരണങ്ങളുടെയും പെരുമഴയാണ്.