കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനക്കാർ പിടിയിൽ
1486281
Wednesday, December 11, 2024 8:20 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിൽ നിന്ന് 22 ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളായ ഇന്ദ്രജിത്ത് മണ്ഡൽ (31 ), കർണ മണ്ഡൽ (34) എന്നിവരെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവരും കഞ്ചാവുമായി പിടിയിലാകുന്നത്. ഇവർക്കെതിരെ എൻഡിപിഎസ് ആക്റ്റ് പ്രകാരം കേസെടുത്തു.