ക്ഷേമനിധി പെൻഷൻ നിഷേധിക്കുന്ന നിലപാട് തിരുത്തണം: ഡികെടിഎഫ്
1485670
Monday, December 9, 2024 7:11 AM IST
ശ്രീകണ്ഠപുരം: കർഷക തൊഴിലാളി ക്ഷേമ നിധിയിൽ നിന്നും അറുപത് വയസ് കഴിഞ്ഞ് വിരമിക്കുന്നവരുടെ ക്ഷേമ പെൻഷൻ അപേക്ഷകൾ മറ്റു മാനദണ്ഡങ്ങൾ ഉയർത്തിക്കാട്ടി നിഷേധിക്കുന്ന സർക്കാർ നയം തിരുത്തണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡികെടിഎഫ്) ഇരിക്കൂർ നിയോജക മണ്ഡലം കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കൺവൻഷൻ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് വള്ളിൽ നാരായണൻ, ഇ.വി. രാമകൃഷ്ണൻ, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ കെ.വി. ഫിലോമിന, ചാക്കോ പാലക്കലോടി, ബിജു പുളിയാന്തോട്, പ്രിൻസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റായി ജിന്റോ ചിറ്റേക്കാട്ടിനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: കെ.പി. ശിവജി, രാജീവൻ ചേടിച്ചേരി-വൈസ് പ്രസിഡന്റുമാർ, ജോമോൻ മേക്കാട്ട്, എം.വി. രാജൻ പെരിക്കോട്, കെ.സി. അജീഷ് കാലാങ്കി, ടി.വത്സൻ, കെ.വി. മനോഹരൻ, എം.പി പദ്മനാഭൻ, ജോൺ കൊന്നക്കൽ, വി. നളിനി, നിഷാദ് അലി-ജനറൽ സെക്രട്ടറിമാർ, ടി.സി. ആന്റണി-ട്രഷറർ.