നിര്‍മാണം നടക്കുന്ന വീട്ടില്‍ അക്രമം, മോഷണം: പോലീസ് കേസെടുത്തു
1486285
Wednesday, December 11, 2024 8:20 AM IST
പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തുകയും നിര്‍മാണത്തിനായി കരുതി വച്ചിരുന്ന സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
കുഞ്ഞിമംഗലം കുതിരുമ്മലിലെ ടി.വി. വിനീതിന്റെ പരാതിയിലാണ് കുഞ്ഞിമംഗലത്തെ മനോജിനെതിരെ പോലീസ് കേസെടുത്തത്. ഈ മാസം ഏഴിനുശേഷമാണ് പരാതിക്കാസ്പദമായ സംഭവം. കാര്‍ഡ്ബോര്‍ഡ് ബോക്സില്‍ സൂക്ഷിച്ചിരുന്ന അഞ്ചു ലക്ഷത്തോളം വിലവരുന്ന സാനിട്ടറി സാധനങ്ങള്‍ മോഷ്ടിച്ചതായും പതിനഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇതിലൂടെയുണ്ടായതെന്നുമുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്.