ചി​റ്റാ​രി​ക്കാ​ൽ: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ കോ​ൺ​ഗ്ര​സി​ന് തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്തൊ​രു​ക്കി​യ ദി​വ്യ​കാ​രു​ണ്യ ന​ഗ​റി​ൽ ഇ​ന്നു തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല​യോ​ടെ ചടങ്ങുകൾ ആ​രം​ഭി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ധ്യാ​ന​ഗു​രു​വും വ​ച​ന​പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ.​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും.

നാ​ളെ​യും മ​റ്റ​ന്നാ​ളും രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ ന​ട​ക്കു​ന്ന യു​വ​ജ​ന സി​മ്പോ​സി​യം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.അ​തി​രൂ​പ​ത​യി​ലെ 210 ഇ​ട​വ​ക​ക​ളി​ലെ 80000 ല​ധി​കം വ​രു​ന്ന കു​ടും​ബ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 20000 ല​ധി​കം പേ​ർ ദി​വ്യ​കാ​രു​ണ്യ കോ​ൺ​ഗ്ര​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ എ​ത്തു​ന്ന​വ​ർ​ക്കാ​യി തോ​മാ​പു​ര​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ൺ​വൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ കു​മ്പ​സാ​ര​ത്തി​നും മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് കൗ​ൺ​സ​ലിം​ഗി​നും കൈ​വ​യ്പ്, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക​ൾ​ക്കും അ​വ​സ​ര​മു​ണ്ടാ​കും. ഫോ​ൺ: 9744978186, 8690735344. ക​ൺ​വെ​ൻ​ഷ​നി​ൽ താ​മ​സി​ച്ച് പ​ങ്കെ​ടു​ക്കാ​ൻ താത്പര്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് 6282089379, 9495296117 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.