കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ആറാം വാർഷികം ആഘോഷിച്ചു
1485801
Tuesday, December 10, 2024 6:02 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ആറാം വാർഷികാഘോഷം നടത്തി. പാസഞ്ചർ ടെർമിനൽ ചെറിയ രീതിയിലായിരുന്നു ആഘോഷം. കിയാൽ ജീവനക്കാരും കസ്റ്റംസ്, സിഐഎസ്എഫ്, വിമാന കമ്പനി ജീവനക്കാർ തുടങ്ങിയവരെയും പങ്കെടുപ്പിച്ചായിരുന്നു ആഘോഷം നടത്തിയത്. കിയാൽ എംഡി സി. ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഒരാഴ്ചയോളമായി വിവിധ കലാപരിപാടികളാണു സംഘടിപ്പിച്ചത്. മൽസരത്തിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.