കണ്ണൂര്‍ വിമാനത്താവളം റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം: സിപിഎം
1485662
Monday, December 9, 2024 7:11 AM IST
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം റണ്‍വേ വികസനത്തിന് കീഴല്ലൂര്‍, കൂടാളി വില്ലേജുകളില്‍ വിജ്ഞാപനം ചെയ്ത ഭൂമിയേറ്റെടുപ്പ് വേഗത്തിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറിയായി എം. രതീഷിനെ തെരഞ്ഞെടുത്തു.
പൊതുസമ്മേളനം തുളച്ചകിണറിലെ സീതാറാം യെച്ചൂരി നഗറിൽ കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം. രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ്, ജില്ലാ സെക്രട്ടേറിയറ്റംഗം പി. പുരുഷോത്തമന്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എന്‍.വി. ചന്ദ്രബാബു, എം.വി. സരള, സി.വി. ശശീന്ദ്രന് ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ. ഭാസ്കരന്, കെ.സി. മനോജ്, എം. രാജന്, പി. എം. സുരേന്ദ്രന്, സംഘാടക സമിതി കണ്‍വീനര്‍ സി. രാജീവന് എന്നിവർ പ്രസംഗിച്ചു.
നായാട്ടുപാറ വടുവന്‍കുളം റോഡ് കേന്ദ്രീകരിച്ച് റെഡ് വോളന്റിയർ മാർച്ചും ബഹുജന പ്രകടനവുമുണ്ടായി. 21 അംഗ ഏരിയാ കമ്മിറ്റിയെയും 29 ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.